തൃശൂർ: അഫിലിയേറ്റഡ് കോളേജുകളിൽ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സർവകലാശാലയിൽ ഉന്നതതല യോഗം ചേർന്നു. കാമ്പസുകളിലും കോളേജുകളിലും ലഹരിഉപയോഗം തടയുന്നതിന് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എല്ലാ പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. സെനറ്റ് അംഗീകരിച്ച വിശദമായ കർമ്മപദ്ധതി വൈസ് ചാൻസലർ ഡോ. കുന്നുമ്മൽ അവതരിപ്പിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. സി.പി.വിജയൻ, വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആശിഷ്, ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള 370ൽ പരം കോളേജുകളിലെ പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |