പാലക്കാട്: യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം ആത്മഹത്യയും വർദ്ധിച്ച സാഹചര്യത്തിൽ ഒലീവിയ ഫൗണ്ടേഷൻ യുവജന ക്ലബ്ബുകൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി. 'ലെജൻഡ്സ് കാളിപാറ' ഫുട്‌ബാൾ ക്ലബ്ബിലെ നാല്പതോളം കൗമാരക്കാരായ ആൺകുട്ടികൾക്കാണ് ക്ലാസ് നൽകിയത്. ഒലീവിയ ഫൗണ്ടേഷൻ സൈക്കോളജിസ്റ്റും ചീഫ് പ്രൊജക്ട് മാനേജരുമായ ഗൗതം രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലെജൻഡ്സ് കാളിപാറ ഫുട്‌ബാൾ ക്ലബ് സ്ഥാപകനും ഐ.എൻ.ടി.യു.സി(വൈ) സംസ്ഥാന സെക്രട്ടറിയുമായ ഷൈജു കൊശക്കുഴി അദ്ധ്യക്ഷനായി. രാജുമോൻ, ജയന്തി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |