കൊച്ചി: ജനന - മരണ - വിവാഹ രജിസ്ട്രേഷൻ, നികുതി ഒടുക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഏപ്രിൽ 10 മുതൽ ഓൺലൈനാകുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'കെ-സ്മാർട്ട് 'എന്ന ഏകീകൃത പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെയാണിത്.
അപേക്ഷകളും പരാതികളുമായി തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ സമയബന്ധിതമായി എല്ലാ സേവനങ്ങളും ലഭ്യമാകും. ജീവനക്കാരുടെ ജോലിഭാരവും അഴിമതിക്കുള്ള സാദ്ധ്യതകളും പൂർണമായും ഇല്ലാതാവും.അപേക്ഷകൾ/പരാതികൾ സ്വയമോ അക്ഷയകേന്ദ്രം, കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് വഴിയോ സമർപ്പിക്കാം. കൈപ്പറ്റ് രസീതും ആവശ്യപ്പെടുന്ന സേവനവും സ്വന്തം ലോഗ്-ഇനിലും വാട്സ് ആപ്പിലും ഇമെയിലിലും ലഭ്യമാകും. അപേക്ഷകളുടെ സ്ഥിതി ഓൺലൈനിൽ അറിയാം. മൊബൈൽ ആപ്പിലൂടെയും സേവനം ലഭിക്കും. ഒരിക്കൽ ലഭ്യമാകുന്ന രേഖകൾ സ്വന്തം ലോഗ്-ഇനിൽ സൂക്ഷിക്കപ്പെടും.
പ്രധാന
നേട്ടങ്ങൾ
1. സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഇല്ലാതാകും.
2. ലോകത്ത് എവിടെയിരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം
3. 300ച. മീറ്റർ വരെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് 9 സെക്കൻഡിനുള്ളിൽ.
4. കരാറുകാരും സപ്ലയർമാരും ബില്ലുകൾ കെ-സ്മാർട്ടിൽ സമർപ്പിച്ചാൽ ഒരു മണിക്കൂറിനകം അക്കൗണ്ടിൽ പണം എത്തും.
നോ യുവർ
ലാൻഡ്
സ്ഥലം വാങ്ങുന്നതിനോ കെട്ടിടം നിർമ്മിക്കുന്നതിനോ മുമ്പ് സ്ഥലത്തിന് എന്തെല്ലാം നിയന്ത്രണങ്ങൾ ബാധകമാണെന്ന് പരിശോധിക്കാൻ 'നോ യുവർ ലാൻഡ്', 'കെ-മാപ്പ്' എന്നിവ കെ-സ്മാർട്ടിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |