തൃശൂർ: ആർ. ശങ്കറിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചതിലെ സാമൂഹ്യ അനീതി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചാൽ അത് നവോത്ഥാന വിരുദ്ധമാണെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം വിചിത്രമാണെന്ന് കെ. പി. സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എ. വി സജീവ്. പ്ലസ് ടു സ്‌കൂളുകൾ അനുവദിച്ചപ്പോൾ ഒരു സമുദായത്തിന് 300 സ്‌കൂളുകൾ ഒന്നിച്ച് അനുവദിച്ചത് സാമൂഹ്യ നീതിയായി കാണുകയും കൂടൽമാണിക്യത്തിലെ അയിത്താചരണം മൂലം ഒരു പിന്നാക്ക സമുദായ ചെറുപ്പക്കാരന് തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നതിലും നിശബ്ദത പാലിക്കുന്ന ഈ വിമർശകർ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള വാദത്തെ പക്വതയോടെ കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |