കൊല്ലം: കോട്ടയം തിരുനക്കര മൈതാനത്ത് നാളെ നടക്കുന്ന, കെ.എം. മാണിയുടെ ആറാമത് ചരമവാർഷിക സ്‌മൃതി സംഗമത്തിൽ ജില്ലയിൽ നിന്ന് 1000 പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഹൈപവർ കമ്മിറ്റി അംഗം ഡോ. ബെന്നി കക്കാട്, സജിജോൺ കുറ്റിയിൽ, ജോൺ പി.കരിക്കം, അഡ്വ. രഞ്ജിത് തോമസ്, എ. ഇഖ്ബാൽ കുട്ടി, ചവറ ഷാ, ജി. മുരുകദാസൻ നായർ, ജോസ് മത്തായി, വാളത്തുങ്കൽ വിനോദ്, അജു മാത്യു പണിക്കർ, മുഹമ്മദ് കാസിം, ഇഞ്ചക്കാട് രാജൻ, മാത്യു സാം, ബിജു വിജയൻ, ഏഴംകുളം രാജൻ, എസ്. രവീന്ദ്രൻ പിള്ള, ദിലീപ് കുമാർ, ബേബി തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |