കല്ലമ്പലം: തിരുവനന്തപുരം ജില്ലയിലെ മാലിന്യമുക്ത ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനം വർക്കല ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒറ്റൂർ,മണമ്പൂർ പഞ്ചായത്തുകൾ മികച്ച പഞ്ചായത്തിനുള്ള ഒന്നും രണ്ടും സ്ഥാനങ്ങളും നേടി. മികച്ച സി.ഡി.എസ്-ഒറ്റൂർ, ഹരിതകർമ്മസേനാ കൺസോർഷ്യം-ഒറ്റൂർ,എം.സി.എഫ്-മണമ്പൂർ,റസിഡന്റ്സ് അസോസിയേഷനായി ചെറുന്നിയൂർ അസോസിയേഷൻ,വാതിൽപ്പടി ശേഖരണം-ഒറ്റൂർ,എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിൽ മണമ്പൂർ എന്നീ പഞ്ചായത്തുകളും അവാർഡുകൾ കരസ്ഥമാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |