കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടി.എം ഇ.ടി മുഹമ്മദ് ബഷീർ എം. പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സൗജന്യ വാട്ടർ എ.ടി.എം പദ്ധതിയാണിത്. ആധുനിക ഫിൽട്ടർ സംവിധാനത്തോടെ സജ്ജീകരിച്ച എ.ടി.എമ്മിൽ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ,എൻ.അബൂബക്കർ, എം.കെ നദീറ, യു.സി രാമൻ, വി. അനിൽകുമാർ, പി.കേളുകുട്ടി, എം.പി ഹംസ, എം.എം.സുധീഷ്, ടി.ചക്രായുധൻ, അരിയിൽ മൊയ്‌ദീൻഹാജി, ഒ.ഉസൈൻ, എ.കെ ഷൌക്കത്ത്, ഖാലിദ് കിളിമുണ്ട, എം.ബാബുമോൻ, പി.കെ ബാപ്പുഹാജി, അൻവർ സാദത്ത്, ജുനൈദ പെരിങ്ങളം, എം.ഗിരീഷ് , മൈമൂന കടുക്കാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |