തിരുവനന്തപുരം: 60വയസ് കഴിഞ്ഞവർക്കെല്ലാം 10,000രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. സാമ്പത്തിക വിദഗ്ദ്ധൻ ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോസ്‌കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ്.എ.റഹീം, അനിൽ ചൊവ്വര, സജ്ജാദ്, മാത്യു കാവുങ്ങൽ, സദാനന്ദൻ.എ.ജി, സുഗുണൻ പ്രിയദർശിനി, വിജയൻ വെള്ളോടൻ, അലക്സ് പീറ്റർ, ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു. ഗവർണർക്ക് നിവേദനവും സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |