ആലപ്പുഴ: കേരള ചിത്രകല പരിഷത്ത് ആലപ്പുഴ യൂണിറ്റും ആലപ്പുഴ മുഹമ്മദൻസ് എൽ.പി സ്‌കൂളും സംയുക്തമായി കുട്ടികളുടെ വരക്കൂട്ടവും, ലഹരി വ്യാപനത്തിനെതിരെ കൂട്ടചിത്രരചനയും നടത്തി. കേരള ചിത്രകല പരിഷത്ത് സംസ്ഥാന രക്ഷാധികാരി ആർ.പാർത്ഥസാരഥി വർമ്മഉദ്ഘാടനം ചെയ്തു. ചിത്രകല പരിഷത്ത് ജില്ലാ പ്രസിഡന്റ് ആർ.ഭുവന ചന്ദ്രൻ അദ്ധ്യക്ഷനായി. ഭുവനചന്ദ്രൻ, രാജീവ് കെസി പോൾ,സുമാ നടേശൻ,സി.ടി.അജയകുമാർ, ഷീബ ജോഷി, അനുശ്രീ എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് ഒറ്റ ക്യാൻവാസിൽ ചിത്രം വരച്ചു. മുഹമ്മദൻസ് സ്കൂൾ അദ്ധ്യാപകൻ കെ.കെ.ഉല്ലാസ് സ്വാഗതവും, രാജീവ് കെ.സി പോൾ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |