മുഹമ്മ:ചാരമംഗലം ഗവ.സംസ്കൃത ഹൈസ്ക്കൂളിൽ അവധിക്കാല കായിക പരിശീലനവും അഡ്മിഷൻ മേളയുടെ ഉദ്ഘാടനവും സ്ക്കൂൾ അങ്കണത്തിൽ നടന്നു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.കായിക പരിശീലന ഉദ്ഘാടനം ടി.എഫ്. സിജോ നിർവഹിച്ചു.സംസ്ഥാന വോളിബാൾ കോച്ച് തങ്കച്ചൻ, കൊല്ലംഫാത്തിമ കോളേജ് കായികാധ്യാപകൻ സുജോ,ചേർത്തല പോളിടെക്നിക്കൽ സ്ക്കൂൾ പരിശീലക റാണിപോൾ,സ്ക്കൂൾ കായിക അധ്യാപിക എം.എസ്.അമ്മു എന്നിവരാണ് നേതൃത്വം നൽകുന്നത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, പഞ്ചായത്തംഗം ഷെജിമോൾ, റാണി പോൾ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ടി.കെ.മോഹനൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |