ആലപ്പുഴ: പതിനാലുകാരിയെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സഹോദരിയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. പഴവീട് അയ്യൻപറമ്പിൽ എബി എന്നു വിളിക്കുന്ന ജോർജ് വർഗീസിന് (21) എതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരി പോക്സോ കേസ് അതിജീവതയാണ്. പെൺകുട്ടിയുടെ അച്ഛൻ നടത്തുന്ന പൂക്കടയിൽ പ്രതി മദ്യപിച്ചെത്തി അതിജീവിതയെ തനിക്ക് വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. പിതാവ് എതിർത്തപ്പോഴായിരുന്നു ഭീഷണി മുഴക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |