മാവേലിക്കര: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാവേലിക്കര ഏരിയ കമ്മിറ്റിയും ജില്ലാ ഡ്രഗ്ഗ്സ് ഇൻസ്‌പെക്ടർ ഓഫീസും സംയുക്തമായി ലഹരി വിരുദ്ധ ജാഗ്രതാ സദസ് നടത്തി.പുന്നമ്മൂട് കാട്ടുപറമ്പിൽ ബിൽഡിംഗിൽ നടത്തിയ പരിപാടി ജില്ലാ ഡ്രഗ്ഗ്സ് ഇൻസ്‌പെക്ടർ മഞ്ചു പ്രതാപ് ഉദ്ഘാടനം ചെയ്തു.ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.അജിത് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ സെക്രട്ടറി സി.ജയകുമാർ, കെ.ഹേമചന്ദ്രൻ, പ്രദീപ് ഉളുന്തി, മഞ്ചു പ്രമോദ്, സിന്ധു.കെ.എൽ, ശ്രീകല.ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |