ചവറ : ഗവ.യു.പി.എസ് മുക്കുത്തോടിൽ തമ്പ് എന്ന് പേരിൽ വിദ്യാർത്ഥികൾക്കായി ത്രിദിന സഹവാസക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് പ്രഥമാദ്ധ്യാപിക പ്രിൻസി റീന തോമസ് സ്വാഗതം പറഞ്ഞു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ പഞ്ചായത്ത് നൽകിയ കുടിവെള്ള യൂണിറ്റ് സ്കൂളിന് സമർപ്പിച്ചു. ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയ ഷിനു, വാർഡ് മെമ്പർമാരായ സരോജിനി, അംബികാ ദേവി, നൂൺ മീൽ ഓഫീസർ ഗോപകുമാർ,എസ്.എം.സി ചെയർമാൻ അഡ്വ. മെർലിൻ , ജയകുമാർ , സ്വാതി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |