പരവൂർ: പരവൂർ ഒല്ലാൽ റെയിവേ ഗേറ്റിനോട് ചേർന്ന്, പരവൂർ- പാരിപ്പള്ളി റോഡിൽ അപകടക്കെണിയാവും വിധം മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
മ്കക്കൂറിൽ നൂറ് കണക്കിന് വാഹനങ്ങൾ ഇരുവശവും കടന്നു പോകുന്ന റോഡിൽ സ്വകാര്യ ആവശ്യത്തിനായിട്ടാണ് മെറ്റൽ ഇറക്കിയത്. റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോഴും തുറക്കുമ്പോഴുമാണ് യാത്രക്കാർ ഏറെ വലയുന്നത്. നിരവധി തവണ പൊതുമരാമത്ത് അധികൃതരോടും പരവൂർ നഗരസഭ അധികൃതരോടും മെറ്റൽ കൂന നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല.
രാത്രികാലങ്ങളിൽ നിരവധി തവണ ഇരുചക്ര വാഹനയാത്രികരും കാൽനട യാത്രികരും ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്. കൂടാതെ തിരക്കുള്ള സമയങ്ങളിൽ റോഡ് ബ്ലോക്ക് ആകുന്ന സാഹചര്യവുമുണ്ട്. നടുറോഡിൽ അപകട കെണിയൊരുക്കിയ നിലയിലുള്ള മെറ്റൽ കൂന അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |