തൊടിയൂർ: സി.പി.ഐ തൊടിയൂർ ലോക്കൽ സമ്മേളനം 11, 12, 13 തീയതികളിൽ നടക്കും.നാളെ വൈകിട്ട് 6ന് കൊടിമരപതാക ജാഥ മാമൂട് ജംഗ്ഷനിൽ സംഗമിക്കും.സംഘാടക സമതി ചെയർമാൻ പി.ശ്രീധരൻ പിള്ള
പതാക ഉയർത്തും. 12ന് വൈകിട്ട് 5ന് കാനം രാജേന്ദ്രൻ നഗറിൽ (മാമൂട് ജംഗ്ഷൻ) നടക്കുന്ന പൊതുസമ്മേളനം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. പി.ശ്രീധരപിള്ള അദ്ധ്യക്ഷനാകും. അഡ്വ.എം.എസ്.താര,
ഐ.ഷിഹാബ്, വിജയമ്മ ലാലി,അഡ്വ.അനിൽ എസ്.കല്ലേലിഭാഗം,ജെ.ജയകൃഷ്ണപിള്ള,ബിന്ദു രാമചന്ദ്രൻ ,
അഡ്വ:സുധീർ കാരിക്കൽ എന്നിവർ സംസാരിക്കും. 13ന് രാവിലെ 10ന് ആർ.രാമചന്ദ്രൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ ഇ.എസ്.ബിജി മോൾ ഉദ് ഘാടാനം ചെയ്യും. ജഗത് ജീവൻ ലാലി, കെ.ശശിധരൻ പിള്ള, ബി.ശ്രീകുമാർ ,ആർ.രവി, ജി.അജിത്കുമാർ, നാസർ പാട്ട കണ്ടത്തിൽ എന്നിവർ അഭിവാദ്യം ചെയ്യും.തുടർന്ന് റിപ്പോർട്ട് അവതരണം, ചർച്ച, മറുപടി, സംഘടന തിരഞ്ഞെടുപ്പ് , സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.എം.മനോജ് നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |