മലപ്പുറം: സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിലൊരുങ്ങുന്നത് അഞ്ച് വിഷുച്ചന്തകൾ. എല്ലാ ഡിപ്പോയ്ക്ക് കീഴിലും ഓരോ വിഷുച്ചന്തകൾ വീതമാണ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുക. 19 വരെയാണ് വിഷുച്ചന്ത. ജില്ലയിലെ എല്ലാ ഡിപ്പോകളിലും സബ്സിഡി സാധനങ്ങൾ എത്തിയിട്ടുണ്ട്. മല്ലി, കടല മാത്രം ചിലയിടങ്ങളിൽ ലഭ്യമല്ല. ബിസ്‌ക്കറ്റ്, സോപ്പ് പൗഡർ, സോപ്പ്, കറിമസാല, റവ, നുറുക്ക് ഗോതമ്പ്, പായസം മിക്സ്, വെർമിസെല്ലി തുടങ്ങി നിരവധി സബ്സിഡി ഇതര സാധനങ്ങൾക്ക് 15 മുതൽ 40 ശതമാനം വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെ വിഷുച്ചന്ത പ്രവർത്തിക്കും.
പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് കീഴിൽ പീപ്പിൾസ് ബസാറിലാണ് വിഷുച്ചന്ത ഒരുക്കിയിട്ടുള്ളത്. 13 ഇന സബ്സിഡി സാധനങ്ങളിൽ മല്ലി ഒഴികെ ബാക്കിയെല്ലാം എത്തിയിട്ടുണ്ട്.
മഞ്ചേരി ഡിപ്പോയ്ക്ക് കീഴിൽ മഞ്ചേരി സൂപ്പർ മാർക്കറ്റിലാണ് വിഷുച്ചന്ത ഒരുക്കിയിട്ടുള്ളത്. മല്ലി ഒഴികെ ബാക്കിയുള്ള 12 ഇന സബ്സിഡി സാധനങ്ങൾ എത്തിയിട്ടുണ്ട്.
പൊന്നാനി ഡിപ്പോയ്ക്ക് കീഴിൽ പൊന്നാനി സൂപ്പർ മാർക്കറ്റിലാണ് വിഷുച്ചന്ത നടക്കുക. സബ്സിഡി ഇനത്തിൽപ്പെട്ട കടല, മല്ലി ഒഴികെ ബാക്കിയെല്ലാം എത്തി. ഇന്നോ നാളെയോ കടല എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സപ്ലൈകോ അധികൃതർ പറയുന്നു.
നിലമ്പൂർ ഡിപ്പോയ്ക്ക് കീഴിൽ നിലമ്പൂർ സൂപ്പർ മാർക്കറ്റിലാണ് വിഷുച്ചന്ത. സബ്സിഡി സാധനങ്ങളെല്ലാം ഇവിടെ എത്തിക്കഴിഞ്ഞിട്ടുണ്ട്.
തിരൂർ ഡിപ്പോയ്ക്ക് കീഴിൽ തിരൂർ സൂപ്പർ മാർക്കറ്റിലാണ് വിഷുച്ചന്ത. മല്ലി ഒഴികെ ബാക്കി സബ്സിഡി ഇനങ്ങളെല്ലാം എത്തിക്കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ വിഷുച്ചന്തയെ അപേക്ഷിച്ച് ഇത്തവണ സാധനങ്ങൾ കൂടുതലെത്തിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർ വിഷുച്ചന്തയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്മിത, തിരൂർ സപ്ലൈകോ അസിസ്റ്റന്റ് മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |