വളാഞ്ചേരി : തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച ഇടത് സർക്കാരിനും വഖഫ് നിയമ ഭേദഗതിയിലൂടെ വർഗീയ വിഭജനം ലക്ഷ്യമാക്കുന്ന മോദി സർക്കാരിനുമെതിരെ വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തി. മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ പി. രാജൻ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം പി. ഇഫ്തിഖാറുദ്ധീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, മുഹമ്മദലി നീറ്റുകാട്ടിൽ,വി. മധുസൂദനൻ, സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങൽ, വിനു പുല്ലാനൂർ, മുജീബ് വാലാസി, അജേഷ് പട്ടേരി, കെ മുസ്തഫ, സി. അബ്ദുൽ നാസർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |