കൊച്ചി: മരണമടഞ്ഞ ഏറ്റുമാനൂരിലെ എ.എസ്.ഐ സിനിൽകുമാറിന്റെ കുടുംബത്തിന് സഹായമായി 10 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് ഒഫ് ബറോഡ(ബി.ഒ.ബി) ഔദ്യോഗികമായി കൈമാറി. ചടങ്ങിൽ സിനിൽകുമാറിന്റെ ഭാര്യ ജിഷ സിനിൽ പങ്കെടുത്തു. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് എ. ഷാഹുൽ ഹമീദ് ചെക്ക് കൈമാറി. അഡീഷണൽ എസ്. പി (അഡ്മിൻ) സഖറിയ മാത്യു, ഡി.വൈ.എസ്.പി അനീഷ് കെ.ജി എന്നിവരും സന്നിഹിതരായിരുന്നു. ബാങ്കിന്റെ ജനറൽ മാനേജറും സോണൽ മേധാവിയുമായ ശ്രീജിത്ത് കോട്ടാരത്തിൽ, ഡെപ്യൂട്ടി ജനറൽ മാനേജറും റീജിയണൽ ഹെഡുമായ എം. വി ശേശഗിരി, ഡിഫൻസ് ബാങ്കിംഗ് അഡ്‌വൈസറും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ കമ്മഡോർ ആർ. ആർ അയ്യർ എന്നിവരും ചപങ്കെടുത്തു. കേരള പോലീസ് ജീവനക്കാരുടെ ശമ്പള അക്കൗണ്ടിനോടനുബന്ധിച്ച ലൈഫ് ഇൻഷ്വറൻസ് കവറിന്റെ ഭാഗമായാണ് നോമിനിക്ക് ചെക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |