ലോസാഞ്ചലസ് : 2028 ലോസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കുന്ന ക്രിക്കറ്റിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ ആറ് ടീമുകൾ വീതമാകും മത്സരിക്കാനുണ്ടാവുകയെന്ന് സംഘാടകർ അറിയിച്ചു. ഇതിൽ ഒരു ടീം ആ തിഥേയരായ അമേരിക്കയാണ്. മറ്റ് അഞ്ച് ടീമുകളെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് അനുസരിച്ച് തിരഞ്ഞെടുക്കും. ട്വന്റി-20 ഫോർമാറ്റിലാണ് ഒളിമ്പിക് മത്സരങ്ങൾ. നിലവിലെ ഐ.സി.സി പുരുഷ ടീം ട്വന്റി-20 റാങ്കിംഗിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. വനിതകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ബേസ് ബാൾ/സോഫ്ട്ബാൾ, ഫ്ളാഗ് ഫുട്ബാൾ,ലാക്രോസ്,സ്ക്വാഷ് എന്നീ കായിക ഇനങ്ങളും ലോസാഞ്ചലസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |