എരൂർ: കുട്ടികളുടെ വേനൽ അവധി ക്യാമ്പായ ഇല്ലം നാട്ടറിവ് ഇല്ലം കലാകേന്ദ്രത്തിൽ ആരംഭിച്ചു. നാടൻ ശീലുകൾ, മണ്ണിലുള്ള കളികൾ, മഞ്ചാടിക്കുരു, അപ്പൂപ്പൻ താടികൾ, ഓലകൾ കൊണ്ടുള്ള പീപ്പി, കിളികൾ, പങ്ക എന്നിവ കുട്ടികൾക്ക് പുതിയ അറിവുകളായി. പാളപ്ലയിറ്റിൽ പൊടിയരി കഞ്ഞിയും മാങ്ങാ ചമ്മന്തിയും ചുട്ട പപ്പടവും കുട്ടികൾക്ക് വ്യത്യസ്ത രുചി വിഭവങ്ങളായി. ഏറുമാടം, ഊഞ്ഞാൽ, വെള്ളത്തിലുള്ള കളികൾ ഇവയെല്ലാം നാട്ടറിവ് ക്യാമ്പിൽ സജ്ജീകരിച്ചത് മറ്റുള്ള ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തത പുലർത്തി. കുമ്മാട്ടി പാട്ട്, നാടൻ പാട്ടുകൾ എന്നിവ ക്യാമ്പിലൂടെ കുട്ടികൾ പഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |