തിരുവനന്തപുരം: ആശാവർക്കർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘ്. ഇന്നലെ പ്രകടനമായാണ് പ്രവർത്തകരും നേതാക്കളും സെക്രട്ടേറിയറ്രിന് മുന്നിലെ സമരപ്പന്തലിൽ എത്തിയത്. തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി തൊടുപുഴ സന്തോഷ് ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചാല മണി, വെങ്കിട്ടരാമൻ, ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ തമ്പി, പാൽക്കുളങ്ങര വിജയൻ, വലിയശാല സതീഷ്, വട്ടപ്പാറ മനോജ്, വിനോദ് തമ്പി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |