തിരുവനന്തപുരം: കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമസഭ ജീവനക്കാരുടെ ഉപവാസ സമരം സെക്രട്ടേറിയറ്റിന് മുമ്പിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.നിയമസഭയിലെ ലൈബ്രറി ജീവനക്കാർക്ക് ഫയൽ കൈകാര്യം ചെയ്യാൻ സ്പീക്കർ നൽകിയ അനുമതി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്പീക്കർക്കെതിരേ നിയമസഭ ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യേണ്ടിവന്നത് ആദ്യമായാണ്. നേതാക്കളായ ചവറ ജയകുമാർ, എം.എസ്.ഇർഷാദ്, പ്രശാന്ത്, പുരുഷോത്തമൻ, ജോമി.കെ.ജോസഫ്, എസ്.അരുൺ, പ്രതീഷ് ബിസി, നേമം സജീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |