ആലപ്പുഴ: നവോത്ഥാന പ്രസ്ഥാനത്തിന്റെ മുൻനിര പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗമെന്നും തീവണ്ടിയുടെ എൻജിൻ പോലെയാണെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. മതേതരത്തത്തിന്റെ പ്രയാണത്തിൽ ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും നൽകിയ സംഭാവനകൾ വലുതാണ്. മാനവികതയുടെ സന്ദേശമാണ് അരുവിപ്പുറം പ്രതിഷ്ഠ നൽകുന്നത്. പോരാട്ടങ്ങളുടെ നാടാണ് ചേർത്തല. സംസ്ഥാനത്തെ ആദ്യ തീയ്യസമ്മേളനം നടന്നത് പട്ടണക്കാടാണ്. ഈഴവൻ ഹിന്ദുവല്ലെന്ന് പ്രഖ്യാപിച്ച വിളംബരമായിരുന്നു പ്രേമയത്തിലുണ്ടായിരുന്നത്.
പിന്നീട് പുസ്തകരൂപത്തിലായത് നിരോധിച്ച സാഹചര്യവും ഉണ്ടായി.
വിദ്യാലയത്തിനാണ് ഗുരു പ്രാധാന്യം നൽകിയത്. ആശ്രമം നിർമ്മിക്കാൻ ഗുരുവിന് സംഭാവനയായി ലഭിച്ച സ്ഥലത്താണ് സമ്മേളന നഗരിയായ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീനാരായണ മ്യൂസിയം ഉൾപ്പെടെ സ്കൂളിന്റെ വികസനത്തിന് 8.28 കോടിയുടെ പദ്ധതി നടപ്പാക്കി വരുന്നു.
മൂന്ന് പതിറ്റാണ്ടായി ജനങ്ങൾ അപ്പർപ്പിച്ച വിശ്വാസമാണ് വെള്ളാപ്പള്ളിയുടെ കരുത്ത്. ശ്രീനാരായണ ദർശനങ്ങളിലും ചിന്തയിലും അധിഷ്ഠിതമായ നേതൃപാഠവത്തിന് സമാനതകളില്ല. കൂടുതൽ കാലം ഇനിയും യോഗത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പി.പ്രസാദ് പറഞ്ഞു. മന്ത്രിക്കുള്ള ഉപഹാരം യോഗം കൗൺസിലർ പി.ടി.മന്മഥൻ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |