കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസിന്റെ അഖിലേന്ത്യാ ബാഡ്മിന്റൺ ക്ലസ്റ്റർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാൻ എറണാകുളം ഗസ്റ്റ് ഹൗസിൽനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. മാസപ്പടിക്കേസിൽ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി മുറിയിൽ നിന്നിറങ്ങുന്നുവെന്ന സൂചന കിട്ടിയതോടെ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് വിഷമിച്ചു. ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തുനീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |