തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല, അഴിമതിക്കെതിരെയാണ് കേരള ജനത പോരാടുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ജനഹിതത്തെ വെല്ലുവിളിച്ച് കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം.
അദ്ദേഹത്തിന്റെ മകൾക്ക് നേരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മുഖ്യമന്ത്രിയും ഭർത്താവ് മന്ത്രിയും വീണയെ സംരക്ഷിക്കുന്നു. മുഖ്യമന്ത്രി അറിയാതെ ചില്ലി കാശുപോലും വീണ വീട്ടിലെത്തിക്കില്ല. അഴിമതിയുടെ കറപുരണ്ട പാർട്ടിയാണ് സി.പി.എം. അഴിമതിക്കായാണ് കെ.എസ്.ഐ.ഡി.സി കൊണ്ടുവന്നത്. സി.എം.ആർ.എല്ലിൽ നിന്ന് 13ശതമാനം ഓഹരി കെ.എസ്.ഐ.ഡി.സി വാങ്ങി. ഇങ്ങനെ 180 കോടി രൂപ നഷ്ടമുണ്ടായി. മറ്റൊരു നേതാവിനും കമ്പനിയിൽ നിന്ന് വലിയ തുക കിട്ടിയിട്ടുണ്ട്. പിണറായി വിജയൻ മാറി നിൽക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |