തൃശൂർ: ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നതിനെതിരെ 'വിമോചന സമര'വുമായി ജില്ലാ സഹകരണ ആശുപത്രി. ശനിയാഴ്ച രാവിലെ 11ന് സഹകരണ ആശുപത്രിയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. സൈക്യാട്രിസ്റ്റ് ഡോ. വിപിൻ ജോർജ്, ഡോ.നിതിൻ മുരളി, സൈക്കോളജി വിഭാഗത്തിലെ ഡോ. ഗീതു രാമദാസ്, ഹണി ചാക്കോ എന്നിവരും മറ്റ് അനുബന്ധ സ്റ്റാഫുകളും നേതൃത്വം നൽകും. സമരത്തിന്റെ ഭാഗമായി ലഹരി വിമുക്തി എന്ന പേരിൽ സൗജന്യ ചികിത്സാ കേന്ദ്രം തുടങ്ങും. ഡോ. കെ. രാമദാസ്, ഡോ. വിപിൻ ജോർജ്, ഡോ. നിതിൻ മുരളി, ഹണി ചാക്കോ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |