തൃശൂർ: ഭിന്നശേഷിയുടെ പേരിൽ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ സർക്കാർ തടഞ്ഞതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ രാപ്പകൽ സമരത്തിന്. കോർപ്പറേഷന് മുൻവശത്ത് 15 ന് 5 മണിക്ക് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 9 ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.വി.ചന്ദ്രമോഹൻ, ജോസ് വള്ളൂർ, എം.പി.വിൻസെന്റ്, ഷാഹിദ റഹ്മാൻ, സാജു ജോർജ് സംസാരിക്കും. ആലോചന യോഗത്തിൽ പി.സി.ശ്രീപത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് പാറപ്പുറത്ത്, മുഹമ്മദ് റാഫി, സാജു ജോർജ്, ടി.യു.ജയ്‌സൺ, റെയ്ജു പോൾ, കെ.ജെ. ജോബി,സി.ജെ.റെയ്മണ്ട്, ജസ് ലിൻ ജോർജ് ,ജീജോ.സി.ആർ, ആന്റോ.പി.തട്ടിൽ, ഷീന.എം.ജെ, സുഹൈർ.കെ.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |