പുത്തൂർ : പൂവറ്റൂരിൽ പന്നികൾ കൂട്ടമായെത്തി, ഒരെണ്ണം കുഴിയിൽ അകപ്പെട്ടു. ഷൂട്ടറെത്തി വെടിവച്ചുകൊന്നു. ഇന്നലെ രാവിലെയാണ് മുപ്പതോളം പന്നികൾ പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിമുക്കിലൂടെ കടന്നുപോയത്. മിക്കപ്പോഴും ഇവയെ ഈ ഭാഗത്ത് കാണാറുണ്ട്. കൃഷി നാശം വ്യാപകമാണെന്ന് പരാതികളും ഉണ്ടായിരുന്നു. കൂട്ടത്തിൽ ഒരു പന്നി ഇവിടെ കുഴിയിൽ അകപ്പെട്ടതോടെയാണ് നാട്ടുകാർ തടിച്ചുകൂടിയത്. കുഴിയിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നില്ല. കുളക്കട പഞ്ചായത്ത് അധികൃതരെത്തിയ ശേഷമാണ് ഷൂട്ടറെ വരുത്താൻ നടപടിയുണ്ടായത്. ഷൂട്ടറെത്തി കുഴിയിൽ കിടന്ന പന്നിയെ വെടിവച്ചുകൊല്ലുകയായിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഴിച്ചുമൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |