കൊല്ലം: ലോട്ടറി ടിക്കറ്റ് വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘിന്റെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തിയ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി ആർ. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സേതു നെല്ലിക്കോട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ഗിരീഷ്‌ലാൽ സ്വാഗതവും ട്രഷറർ വിഷ്ണുദാസ് നന്ദിയും പറഞ്ഞു. സംസ്ഥാന സമതി അംഗം പരിമണം ശശി, ജില്ലാ വൈസ് പ്രസിഡന്റ് ആർ. അജയൻ, ജോയിന്റ് സെക്രട്ടറി ഡി.എസ്. ഉണ്ണി, ഈസ്റ്റ് മേഖല പ്രസിഡന്റ് സുന്ദരൻ, വെസ്റ്റ് മേഖല സെക്രട്ടറി സന്തോഷ് കൊട്ടിയം, മേഖല സെക്രട്ടറി വിനോദ് രാജ് ,യൂണിയൻ വൈസ് പ്രസിഡന്റ് അനിൽകുമാർ, യൂണിയൻ ഭാരവാഹി റീന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |