തിരുവനന്തപുരം: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് നന്ദന് നേരെ ആക്രമണമെന്ന് പരാതി. രണ്ടംഗസംഘം നന്ദന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നും പരാതിയുണ്ട്.പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.
പേട്ട കല്ലുംമൂട്ടിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആക്രമണം. ഇരുട്ടിൽ മറഞ്ഞിരുന്ന സംഘം നന്ദനെത്തിയപ്പോൾ ചാടി വീണ് ചുറ്റിക കൊണ്ട് തലയിലും നെഞ്ചിലും ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവർ കടന്നുകളഞ്ഞു.ഇതിന് മുമ്പും നന്ദന് നേരെ ആക്രമണമുണ്ടായിരുന്നു.അന്ന് വീട്ടിലെ ജനലും പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനവും അക്രമികൾ നശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |