ഐ.ഐ.ടി, കാൺപൂർ, ഡൽഹി, ബോംബെ ഇന്റേൺഷിപ് 2025ന്15 വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, സയൻസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങിയ മേഖലകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 6- 8 ആഴ്ചയാണ് കാലയളവ്.സമ്മർ ഇന്റേൺഷിപ് മേയ് 15 മുതൽ ജൂലായ് 15 വരെയും വിന്റർ ഇന്റേൺഷിപ് ഡിസംബർ- ഫെബ്രുവരി 2026 വരെയുമാണ്. കൂടാതെ 4-6 മാസങ്ങൾ വരെയുള്ള ഇന്റേൺഷിപ്പുമുണ്ട് ( ജൂലായ്-ഡിസംബർ ആൻഡ് ഡിസംബർ -ജൂൺ). 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ വീതം അലവൻസ് ലഭിക്കും.
ഇൻഫോസിസ് ഫൗണ്ടേഷൻ
സ്‌കോളർഷിപ്
ഇൻഫോസിസ് ഫൗണ്ടേഷൻ ഇൻഫോസിസ് സ്റ്റം സ്റ്റാർസ് സ്‌കോളർഷിപ്പിന് പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഒന്നാം വർഷ ബിരുദ എൻജിനിയറിംഗ്, എം.ബി.ബി.എസ്, സയൻസ്, ടെക്‌നോളജി, മാത്തമാറ്റിക്സ് വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. ഒന്നാം വർഷത്തിൽ കീഴിൽ കുറയാത്ത ജി.പി.എ നേടിയിരിക്കണം. പ്രതിവർഷ കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്. പ്രതിവർഷം ഒരുലക്ഷം രൂപ സ്‌കോളർഷിപ് ലഭിക്കും. ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 31 വരെ അപേക്ഷിക്കാം. www.infosys.com
റിലയൻസ് ഫൗണ്ടേഷൻ
സ്‌കോളർഷിപ്പുകൾ
റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്‌കോളർഷിപ്പുകൾക്ക് ഒന്നാം വർഷ റെഗുലർ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, എ ഐ, മാത്‌സ് ആൻഡ് കമ്പ്യൂട്ടിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെക്കാനിക്കൽ, റിന്യൂവബിൾ ആൻഡ് ന്യൂ എനർജി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗ്, ലൈഫ് സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 7.5 ജി.പി.എ/ GATE സ്‌കോർ പരിഗണിക്കും. ഡിസംബർ 17 വരെ അപേക്ഷിക്കാം. www.reliancefoundation.org
ഫുഡ് ബയോടെക്‌നോളജിയിൽ
ഗവേഷണം
മൊഹാലിയിലുള്ള നാഷണൽ അഗ്രി ഫുഡ് ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോ ടെക്‌നോളജിയിൽ പിഎച്ച്.ഡി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്സ്, ഫുഡ് സയൻസ്, ന്യൂട്രിഷൻ, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് ടെക്‌നോളജി, പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി എന്നിവയിൽ ഗവേഷണത്തിന് അവസരങ്ങളുണ്ട്. www.nabi.res.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |