തൃശൂർ: അയ്യന്തോൾ സിവിൽലൈൻ പാർക്ക് വാക്കേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വാക്കത്തോൺ നടത്തി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിന് മുന്നിൽ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ റഹ്മാൻ ഫ്‌ളാഗ് ഒഫ് ചെയ്തു. സിവിൽ ലൈൻ പാർക്ക് വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ. കെ.പി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് മുട്ടിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷണ്മുഖൻ കല്ലിങ്ങൽ, ബാലചന്ദ്ര സുഭാഷ്, പ്രകാശ് ബാബു, ബാബു പാറയിൽ, അഡ്വ. രവികുമാർ ഉപ്പത്ത്, ആറ്റൂർ നാരായണൻ, ടൈനി ഫ്രാൻസിസ്, പി ബി.മേനോൻ, ജയന്തി കമലൻ, സി.കെ.ഷീല എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |