കൊല്ലം :എസ്.പി .സി , എച്ച്.എസ് വിഭാഗം സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് ഏരൂർ കരസ്ഥമാക്കി. വിസ്കിഡ് ചാമ്പ്യൻഷിപ് 2025 എന്ന പേരിൽ എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തിൽ ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബ് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എസ്.പി.സി സ്റ്റേറ്റ് നോഡൽ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുമായ അജിത ബീഗം അദ്ധ്യക്ഷയായി. ക്വിസ് മാസ്റ്റർ ഋഷികേഷ് വർമ്മ നയിച്ച വാശിയേറിയ ക്വിസ് മത്സരത്തിൽ 20 പൊലീസ് ജില്ലകളിൽ നിന്ന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി എത്തിയവരിൽ, കൊല്ലം റൂറൽ ജില്ലയെ പ്രതിനിധീകരിച്ച ജി.എച്ച്.എസ്.എസ് ഏരൂരിലെ വിദ്യാർത്ഥികളായ വർഷ,ശ്രേയ എസ്.വിനോദ്, അഭിനവ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഇന്റലിജൻസ് എ.ഡി.ജി.പി വിജയൻ സമ്മാന വിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |