കാട്ടാക്കട:സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നഴ്സിന്റെ സ്വർണ്ണമാല പിന്നാലെ ബൈക്കിൽ എത്തിയയാൾ പൊട്ടിച്ചു കടന്നു.കാട്ടാക്കട ചാരുപാറയ്ക്ക് സമീപത്തായിരുന്നു സംഭവം.പൂഴനാട് നിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന കുന്നനാട് കരിമണ്ണറ കോണം വീട്ടിലെ താമസക്കാരിയും സ്വകാര്യ ആശുപത്രി നഴ്സുമായ ദീപ(44)യുടെ രണ്ടര പവൻ മാലയാണ് കവർന്നത്.യുവതി വാഹനം നിറുത്തി ബഹളം വയ്ക്കുമ്പോഴേക്കും ഇയാൾ അതിവേഗം വാഹനം ഓടിച്ചു പോയി. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |