കോട്ടയം: യേശുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മയിൽ ഓശാന ഞായർ ആചരിച്ച് ക്രൈസ്തവർ. പള്ളികളിൽ കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു. ഓശാന ഞായറോടെ പീഡാനുഭവ വാരത്തിനും തുടക്കമായി. ഇന്നലെ രാവിലെ പള്ളികളിൽ കുർബാനയ്ക്ക് മുന്നോടിയായി കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. തുടർന്ന് പ്രദക്ഷിണവുമുണ്ടായിരുന്നു. ഓശാനത്തിരുക്കർമങ്ങളിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് പേർ പങ്കാളികളായി. ഒരാഴ്ച ഇനി ക്രൈസ്തവ വിശ്വാസികൾക്ക് പ്രാർത്ഥനാദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹാ വ്യാഴം, കുരിശുമരണദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂർത്തിയാകും. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും. വലിയ നോമ്പിന്റെ ഭാഗമായി കുരിശുമല തീർത്ഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |