പൂവാർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സഘടിപ്പിച്ച വാർഡ് പ്രസിഡന്റുമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി മെമ്പർ വിൻസെന്റ് ഡി.പോൾ,ജനറൽ സെക്രട്ടറിമാരായ പി.കെ.സാം ദേവ്,അഡോൾഫ് മൊറായീസ്,വി.എസ്.ഷിനു, കാഞ്ഞിരംകുളം ശിവകുമാർ,ഫ്രീഡസൈമൺ,ആർ.തങ്കരാജ്,പരണിയം ഫ്രാൻസീസ്,എ.അബ്രോസ്, ബിജു മുക്കോല, ടി.കെ.അശോക് കുമാർ,സരസ്സ ദാസ്,പൂവാർ മുരുകൻ,ഗ്ലാഡിസ് അലക്സ്,ഹസീന, ഷീല,അനി വി.സലാം, സക്കീർ ഹുസൈൻ,പാമ്പുകാല ജോസ്,രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |