കുന്ദമംഗലം: കൂഴക്കോട് ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി. പ്രസിഡണ്ട് ഓ കെ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഷൈപു ഉദ്ഘാടനം ചെയ്തു. പൂതക്കുഴിയിൽ ഹരിദാസനും കുടുംബവും സൊസൈറ്റിക്ക് എയർ ബെഡ് സംഭാവന ചെയ്തു. ശ്രീജ പൂളക്കമണ്ണിൽ, പ്രീതി വാലത്തിൽ, ഇ വേലായുധൻ,സുരേഷ്, ഉണ്ണി ചീങ്കോൾ, ചിത്രമണ്ണിൽ, പി.പ്രകാശൻ, ടി.ആനന്ദൻ, റഷീദ് പാലാട്ടുമ്മൽ, പി.ഉണ്ണികൃഷ്ണൻ, എം. ഷൈജു, പി. രാജാഗോപാലൻ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി ട്രെഷറർ ഭാസ്കരൻ പുതിയോട്ടിൽ നന്ദി പറഞ്ഞു. സെക്രട്ടറി സി.പി സന്തോഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |