തൃശൂർ: മുനിസിപ്പൽ കോർപറേഷൻ പനമുക്ക് 43-ാം ഡിവിഷനിലെ കണിമംഗലം - പനമുക്ക് റോഡ് സംരക്ഷണ ഭിത്തി കെട്ടി നടപ്പാതയോടെ നവീകരികരിക്കുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ഒല്ലൂർ മണ്ഡലത്തിൽ ഏഴ് പുതിയ കളിക്കളങ്ങൾ വരുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. കോർപറേഷൻ കർമ്മപദ്ധതി പ്രകാരം രണ്ടരക്കോടി രൂപയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി. ഇ. സുനിൽകുമാർ, പി.ആർ. കണ്ണൻ, എം.പി. ജോർജ്, പി.യു. പ്രശാന്ത് എന്നിവർ സംസാരിച്ചു. എ.ആർ. രാഹുൽനാഥ്, കെ.വി. വിമൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |