കാട്ടാക്കട: പ്ലസ് ടു വിദ്യർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. മാരുതി സിഫ്റ്റ് കാറിലെത്തിയ 6 പേർ അടങ്ങിയ ലഹരി സംഘങ്ങളാണ് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്.
പൂവച്ചൽ, ഉണ്ടപ്പാറ കുന്നിൽ വീട്ടിൽ ഫറൂക്ക് -റഹ്മാനിയ ദമ്പതികളുടെ ഫഹദ്(18) നെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് ഭക്ഷണം വാങ്ങാനായി ആലമുക്കിലേക്ക് പോകുമ്പോൾ പൂവച്ചൽ ജംഗ്ഷന് സമീപം വച്ച് കാറിലെത്തിയ സംഘം തടയുകയും അവിടെനിന്ന് രക്ഷപ്പെട്ട ഫഹദിനെ ആലമുക്ക് ക്ഷീര സംഘ ഓഫീസിന് സമീപംവച്ച് മർദ്ദിക്കുകയും ചെയ്തു. നിലവിളികേട്ട് നാട്ടുകാർ എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |