കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയർ ജില്ലാ സെക്രട്ടറിയും എ.ഐ.ബി.ഡി.പി.എ അഖിലേന്ത്യാ ട്രഷററുമായിരുന്ന ആർ.അരവിന്ദാക്ഷൻ നായരുടെ രണ്ടാം അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.അരവിന്ദാക്ഷൻ നായർ പ്രഥമ പുരസ്കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവും എ.ഐ.ബി.ഡി.പി.എ അഡ്വൈസറുമായ വി.എ.എൻ നമ്പൂതിരിക്ക് സമ്മാനിച്ചു. പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ പുതിയ നയം ബി.എസ്.എൻ.എൽ പെൻഷനുകാർക്ക് കനത്ത തിരിച്ചടിയാണെന്നും ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്നും വി.എ.എൻ നമ്പൂതിരി പറഞ്ഞു.
സമിതി രക്ഷാധികാരി കെ മോഹനൻ പിള്ള, എ.ഐ.ബി.ഡി.പി.എ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ്, സംസ്ഥാന അസി. സെക്രട്ടറി സി.സന്തോഷ് കുമാർ, എ.ഐ.പി.ആർ.പി.എ സംസ്ഥാന പ്രസിഡന്റ് എൻ.സി.പിള്ള, സി.ജി.പി.എ ജില്ലാ പ്രസിഡന്റ് ടി.പി.രാധാകൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |