കുറ്റ്യാടി: അടുക്കത്ത് എം.എൽ.പി, എം.എ.എം യു പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ കെ.പി ദിനേശനു നൽകിയ യാത്രയയപ്പ് സമ്മേളനവും സ്കൂൾ വാർഷികാഘോഷവും ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സദസ്, അനുമോദനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. സ്കൂൾ മാനേജർ സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി തങ്ങൾ അദ്ധ്യക്ഷനായി. കെ.സി സുമതി റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി.എച്ച് പ്രദീഷ്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി പി.കെ ഹമീദ് ഹാജി, പി.ടി.എ പ്രസിഡൻ്റ് വി.പി.അൻവർ, ഷമീന ഷരീഫ്, സലാം ടാലൻ്റ്, പി.കെ ഷമീർ, കെ. റമീന, ഇ.പി സലീം, ടി.പി. സാജിദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |