കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ മത - സാംസ്കാരിക അസ്ഥിത്വത്തെ ഉന്മൂലനം ചെയ്യാൻ മോദി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമത്തിന്റെ കോപ്പികൾ അറബിക്കടലിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ഐ.എൻ.എൽ. മുതലക്കുളം മൈതാനിയിൽ നിന്ന് ബീച്ചിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയായിരുന്നു പ്രതിഷേധം. മാർച്ചിൽ സ്ത്രീകളടക്ക നൂറുകണക്കിന് ആളുകൾ അണിനിരന്നു. ഭരണഘടനാ വിരുദ്ധമായ നിയമ നിർമ്മാണം വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ഹിന്ദുത്വ സർക്കാരിന്റെ ഗൂഢ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, വൈസ് പ്രസിഡന്റുമാരായ മൊയ്തീൻ കുഞ്ഞ് കളനാട് സെക്രട്ടറിമാരായ എം.എ ലത്തീഫ് , അഷറഫ് അലി വല്ലപ്പുഴ, ഒ.ഒ ശംസു, സുലൈമാൻ ഇടുക്കി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |