ബോംബ് സ്ക്വാഡ് തെരഞ്ഞത് രണ്ടുമണിക്കൂർ
തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ കോടതിയിൽ ആർ.ഡി.എക്‌സ് അനുബന്ധ ഡിറ്റനേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ ബോംബ് ഭീഷണി. പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി രണ്ട് മണിക്കൂർ നടത്തിയ അന്വേഷണത്തിലാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ 8.34നാണ് ജില്ലാ കോടതി ശിരസ്താദാറുടെ മെയിലിലേക്ക് വ്യാജ ഇ മെയിൽ സന്ദേശം എത്തിയത്. സ്‌പാമിൽ കിടന്ന സന്ദേശം ശിരസ്താദാറുടെ ശ്രദ്ധയിൽപ്പെട്ടത് ഉച്ചക്ക് 2.50ന്. ഉടൻ വിവരം പൊലീസിന് കൈമാറി. 'അബിദ ഉദയനിധി അറ്റ് ഔട്ട് ലുക്ക് ഡോട്ട് കോം" എന്ന മെയിൽ വിലാസത്തിൽ നിന്നാണ് ഇംഗ്ലീഷ് സന്ദേശം എത്തിയത്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മെയിലിൽ.
തമിഴ്നാട് എ.ഐ.ഡി.എം.കെ നേതാവ് എടപ്പാടി പളനിയാണ് ലക്ഷ്യമെന്നാണ് മെയിൽ. ഇ മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
പ്രത്യേക വിജിലൻസ് കോടതി, പ്രത്യേക സി.ബി.ഐ കോടതി, പ്രിൻസിപ്പൽ ജില്ലാ കോടതി അടക്കം 9 ജില്ലാ കോടതികളും, മൂന്ന് സബ് കോടതികളും അഞ്ച് മജിസ്‌ട്രേറ്റ് കോടതികളും അഞ്ച് മുൻസിഫ് കോടതി,തദ്ദേശ ട്രൈബ്യൂണൽ,പോക്‌സോ കോടതി എന്നിവയാണ് ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |