പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സെപ്റ്റിക് ടാങ്ക് തകരാർ മൂലം ദിവസങ്ങളായി തുറക്കുന്നില്ല. കഴിഞ്ഞ ആഴ്ച സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾക്കിടയിലൂടെയും മാൻഹോളിലൂടെയും മലിനജലം സ്റ്റാൻഡിലാകെ ഒഴുകിപ്പരന്നിരുന്നു. അടുത്തിടെയാണ് ടാങ്ക് നന്നാക്കിയത്. പൊൻകുന്നത്ത് എത്തുന്ന നൂറ് കണക്കിന് യാത്രക്കാരും പൊതുജനങ്ങളും കംഫർട്ട് സ്റ്റേഷൻ അടച്ചതോടെ ദുരിതത്തിലായി. ടൗണിൽ മറ്റൊരിടത്തും പൊതുശൗചാലയമില്ല. സ്ത്രീകളും കുട്ടികളും പ്രായമായ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്.
അതേസമയം സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനാലാണ് ശൗചാലയം അടച്ചതെന്നും അടിയന്തരമായി പുതിയ ടാങ്ക് സ്ഥാപിച്ച് ശൗചാലയം തുറക്കുമെന്നും ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |