കോട്ടയ്ക്കൽ: പ്രളയശേഷമെങ്കിലും പശ്ചിമഘട്ട സംരക്ഷണം ആവശ്യമാണെന്ന നിലപാടിലേക്ക് കേരളം എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. സമിതിയുടെ നിർദ്ദേശങ്ങൾ ആരിലും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ജനങ്ങളുമായി ചർച്ച ചെയ്തശേഷം നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും ഒഴിവാക്കാനും സർക്കാരുകൾക്ക് അധികാരമുണ്ട്. താൻ സമർപ്പിച്ച റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. റിപ്പോർട്ടിന്മേൽ ജനാധിപത്യപരമായ ചർച്ച നടക്കണം.കോട്ടയ്ക്കൽ എം.കെ.ആർ. ഫൗണ്ടേഷന്റെ കർമ്മ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം. എം.ടി. വാസുദേവൻ നായർ പുരസ്‌കാരം സമ്മാനിച്ചു.
കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾ ഒരുപരിധി വരെ മനുഷ്യനിർമ്മിതമാണ്. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വരാനിരിക്കുന്ന വിപത്തുകളെയും കുറിച്ച് താൻ 2010ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവച്ചതാണ് മഹാരാഷ്ട്രയിലെ കോലാപൂരിലേതിന് സമാനമായ ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |