കൊണ്ടോട്ടി: ആതുരസേവനത്തിന് ജനകീയത നൽകിയ ഡോ. എ. മൊയ്തീൻകുട്ടിയുടെ സ്മരണയ്ക്കായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് ഒരുക്കിയ സ്മൃതിരേഖ 'ഡോക്ടർക്കുമപ്പുറം' ഡോക്ടർമാരും വിശിഷ്ടാതിഥികളും ചേർന്ന് പ്രകാശനം ചെയ്തു. ഡോക്ടർക്കപ്പുറമായി എന്നും വേറിട്ടു ജീവിച്ച ഡോക്ടറുടെ ഓർമപ്പുസ്തകത്തിന്റെ പ്രകാശനവും വേറിട്ടതായി.
മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടന്ന പ്രകാശന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു. ആലുങ്കൽ മുഹമ്മദ്, ശ്രകണ്ഠൻ നായർ, ഹാഷ്മി താജ് ഇബ്രാഹിം, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ഡോ. വി.യു. സീതി, എം.ഇ.എസ്. സ്റ്റേറ്റ് പ്രസിഡന്റ് ഷാഫി ഹാജി തിരൂർ, പുസ്തകത്തിന്റെ എഡിറ്റർ ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |