മലപ്പുറം: പെൻഷൻ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മാസ്റ്റർ ട്രസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഡി.ആർ.കുടിശ്ശിക അനുവദിക്കണമെന്നും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കണമെന്നും കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.വർഗ്ഗീസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ.പി.പ്രഭാകരൻ, വനിത വേദി ജില്ലാ കൺവീനർ എം.ജി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. മഞ്ചേരി ഡിവിഷൻ സെക്രട്ടറി അബ്ദുൾ റഷീദ് സ്വാഗതവും തിരൂർ ഡിവിഷൻ ട്രഷറർ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |