അടൂർ : കേരള കോൺഗ്രസ് എം ചെയർമാനും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ ആറാമത് ചരമ വാർഷിക ദിനാചരണം അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് ടിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജു, തോമസ് മാത്യു, അടൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, ഏഴംകുളം പഞ്ചായത്ത് അംഗം ബീന ജോർജ്, ജില്ലാ കമ്മിറ്റി അംഗം അടൂർ രാമകൃഷ്ണൻ, നിയോജകമണ്ഡലം സെക്രട്ടറി തോമസ് പേരയിൽ, പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് എ ജി മാത്യൂസ്, മണ്ഡലം പ്രസിഡന്റുമാരായ സാംസൻ സാമൂവേൽ, ബിനു ജോർജ്, ജോസ് ശങ്കരത്തിൽ, ഗോപിനാഥ പിള്ള, ഷാജി തോമസ്, തമ്പി ആനന്ദപ്പള്ളി, രാജൻ ജോർജ്, സൈമൺ പീടിക കിഴക്കേതിൽ, ജെയിംസ് മാത്യു, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |