തൃശൂർ: ലോക ഹീമോഫീലിയ ദിനാചരണം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അക്കിക്കാവ് കണ്ണൻ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നൽകിവരുന്ന ദേശീയ പുരസ്‌കാരം പ്രൊഫ.എൻ.എൻ.ഗോകുൽദാസിന് നൽകും. കാൽലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഗവർണർ സമ്മാനിക്കും. സംസ്ഥാനത്ത് 8000ൽ അധികം ഹിമോഫീലിയ രോഗികൾ മരുന്ന് ലഭിക്കാതെ വൻപ്രതിസന്ധിയിലാണ്. ഇവർക്ക് ആശ്വാസം നൽകുന്നതിന് സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ഹിമോഫീലിയ സൊസൈറ്റി ജനറൽ സെക്രട്ടറി രമ രഘുനന്ദൻ, ട്രസ്റ്റ് ചെയർമാൻ ഇ.ബാലഗോപാലൻ എന്നിവർ പറഞ്ഞു. ഹിമോഫീലിയ സാന്ത്വന പരിചരണം, മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കൽ, ആദിവാസികൾക്കിടയിലെ സേവനം, എയ്ഡ്‌സ് ബാധിതരുടെ പ്രശ്‌നങ്ങൾ എന്നീ മേഖലകളിലെ പ്രവർത്തനം കണക്കിലെടുത്താണ് പുരസ്‌കാരം സമർപ്പിക്കുന്നതെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |