മാള: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനെ തുടർന്ന് പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പി.പി.അനുരാജിനെയാണ് സസ്പെൻഡ് ചെയ്തത്. ഞായറാഴ്ച രാത്രി 8.15 ഓടെ മാള-അന്നമനട റോഡിൽ മേലഡൂർ സ്‌കൂൾ ജംഗ്ഷനിലായിരുന്നു അപകടം. ഇയാൾ മദ്യപിച്ച് ഓടിച്ചിരുന്ന വാഹനം സ്‌കൂട്ടറിലും കാറിലും തട്ടിയിട്ടും നിറുത്താതെ മുന്നോട്ടു പോകുകയും തുടർന്ന് പോസ്റ്റിൽ തട്ടി തലകീഴായി മറിയുകയുമായിരുന്നു. സംഭവത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഇടപെട്ടു. തിങ്കളാഴ്ച മുതൽ അനുരാജിനെ താത്കാലികമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |